കൊറിയർ വഴി ലക്ഷങ്ങളുടെ കൊക്കെയ്ൻ വാങ്ങിയ യുവതി അറസ്റ്റിൽ. ഹൈദരാബാദിലുള്ള ആശുപത്രിയിലെ സിഇഒ ആയ നമ്രത ചിഗുരുപതിയാണ് അറസ്റ്റിലായത്. മുംബൈ ആസ്ഥാനമായ വിതരണക്കാരൻ വാൻഷ് ധക്കറിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്നതിനിടെയാണ് മുപ്പത്തിനാലുകാരിയായ നമ്രത പിടിയിലായത്. ......
ദോഹ: ഇശൽമാല മാപ്പിള കലാ സാഹിത്യ വേദി പത്താം വാർഷികത്തിന്റെ ഭാഗമായി , കവിയും കലാ സാംസ്കാരിക പ്രവർത്തകനുമായ കെ കെ അബ്ദുൽ സലാം അരീക്കോടിന് സ്നേഹാദരവ് നൽകി. സുബൈർ വെള്ളിയോട് അധ്യക്ഷതവഹിച്ച ചടങ്ങിൽസി പി എ ജലീൽ പൊന്നാട സലാമിനെ അണിയിച്ചു
ഗാന രചയിതാവ് സുറുമ അബ്ദുൽ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു . ......
ദോഹ: എറണാകുളം കടവന്ത്ര സ്വദേശി തോമസ് ബോണി ജെയിംസ് അമീർ ശൈഖ് തമീം ബിൻ ഹഹമദ് ആൽഥാനിയിൽ നിന്നും മികച്ച വിജയം നേടി സ്വർണമെഡൽ സ്വന്തമാക്കി മലയാളികൾക്ക് അഭിമാനമായി. ഖത്തറിൽ സ്കൂൾ പഠനവും ന്യൂഡൽഹി ജാമിഅ മില്ലിയസർവകലാശാലയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ തോമസ് ബോണി, ഖത്തർ സർവകലാശാലയുടെ ഗൾഫ് പഠന കേന്ദ്രത്തിൽ നിന്നും കായിക നയതന്ത്ര
പി.എച്ച്.ഡി ഗവേഷണ ബിരുദം ഉന്നത വിജയത്തോടെ പൂർത്തിയാക്കിയാണ് സ്വർണമെഡലിന് അർഹനായത്.നിലവിൽ ദോഹയിലെ അബർദീൻ സർവലകാശാല എ.എഫ്.ജി കോളജ് പൊളിറ്റിക്സ് ആന്റ്ഇന്റർനാഷണൽ റിലേഷൻസ് പ്രോഗ്രാം ലീഡായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ......
വീസ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കാർത്തിക പ്രദീപും സംഘവും തന്നെ ആക്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തി ടാറ്റു സ്റ്റുഡിയോ ഉടമ. കാക്കനാട് ടാറ്റു സ്റ്റുഡിയോ നടത്തുന്ന മൂവാറ്റുപുഴ സ്വദേശി ജിത്തുവാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ......
ഓപ്പറേഷൻ സിന്ദൂറിന് പിന്തുണ പ്രഖ്യാപിച്ചതിനുപിന്നാലെ തനിക്കുനേരേയുണ്ടായ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് ബോളിവുഡ് താരം ഹിന ഖാൻ. ഇന്ത്യക്കാരിയല്ലായിരുന്നുവെങ്കിൽ താൻ ഒന്നുമല്ലെന്നും എന്നും ഇന്ത്യക്കാരിയായിരിക്കുമെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ......
ചെന്നൈ: തമിഴ് ചലച്ചിത്ര മേഖലയിലെ മുതിർന്ന ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്റെ അമ്മ അങ്കമ്മാൾ അന്തരിച്ചു. ഇന്നലെ വൈകിട്ടാണ് അങ്കമ്മാൾ അന്തരിച്ചത്. ......
കാസർകോട് വെള്ളരിക്കുണ്ടിൽ അമിത രക്ത സ്രാവത്തെ തുടർന്ന് പതിനാറുകാരി മരിച്ചു. ഇന്നലെ പുലർച്ചെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിൽ എത്തിച്ചത്. ......
ഇന്ത്യൻ സൈന്യത്തിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (JAG) നിയമനത്തിലെ സ്ത്രീ സംവരണത്തിന്റെ പരിമിതികൾ ഭരണഘടനാപരമായ ഒരു വെല്ലുവിളിയായി ഉയർന്നു വരുന്നു . യോഗ്യതയുടെ കൊടുമുടിയിൽ നിന്നിട്ടും ലിംഗഭേദം കാരണം നിയമനം നിഷേധിക്കപ്പെട്ട രണ്ട് വനിതാ ഉദ്യോഗാർത്ഥികളുടെ പോരാട്ടം, ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയായ തുല്യതയ്ക്കും ലിംഗവിവേചനമില്ലായ്മയ്ക്കും എതിരായ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.
31-ാം JAG എൻട്രി സ്കീമിൽ പുരുഷന്മാർക്കായി 6 സീറ്റുകളും സ്ത്രീകൾക്കായി വെറും 3 സീറ്റുകളും നിജപ്പെടുത്തിയിരിക്കുന്നത് പ്രത്യക്ഷമായ അനീതിയാണ്. ......